പാരീസില്‍ ഫ്ലാറ്റുകള്‍ക്ക് തീപിടിച്ച് 17 പേര്‍ മരിച്ചു
പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ആഗസ്ത് 26 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ച് 17 ആഫ്രിക്കന്‍ വംശജര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.47നാണ് അപകടമുണ്ടായത്. കെട്ടിടസമുച്ചയത്തിന്റെ മൂന്നും ആറും നിലകള്‍ക്കാണ് ആദ്യം തീപിടിച്ചത്. 210ളം ഫയര്‍ഫോഴ്സുകാര്‍ മൂന്നുമണിക്കൂര്‍ ശ്രമിച്ചതിനു ശേഷമാണ് തീകെടുത്താനായത്. തീപിടിക്കാനുള്ള കാരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
133 പേരുള്‍പ്പെടെ 12ളം കുടുംബങ്ങളാണ് ഫ്ലാറ്റുകളില്‍ താമസിച്ചിരുന്നത്. ഭൂരിഭാഗവും കുടിയേറ്റക്കാരായ ഇവരില്‍ പലരും അടുത്തിടെയാണ് ഇങ്ങോട്ട് താമസം മാറിയത്.
ദുരന്തത്തില്‍ പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ലഭ്യമാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications