ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു വേണം: കോടതി
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ ഭരണകാലാവധി ഡിസംബറില്‍ അവസാനിക്കുമെന്നും അതുകൊണ്ട് ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീംകോടതി.
പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റിസ് ശരത് സില്‍വയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിച്ചത്.
1994 ആഗസ്തില്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ചന്ദ്രിക ഭരണകാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1999ല്‍ വീണ്ടും ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടത്തിയിരുന്നു. ഇതിലും വിജയിച്ച അവരുടെ ഭരണകാലാവധി വരുന്ന ഡിസംബര്‍ 22ന് അവസാനിക്കുകയാണ്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പു നടത്തിയതു കൊണ്ട് ആ വര്‍ഷം കൂടി കൂട്ടി തനിക്ക് 2006വരെ ഭരിക്കാമെന്നായിരുന്നു ചന്ദ്രികയുടെ അവകാശവാദം.
കോടതി വിധി വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചന്ദ്രിക 2006ലേ വിരമിക്കൂവെന്നും വിരമിക്കലിനു ശേഷം പെന്‍ഷന്‍ സ്വീകരിക്കില്ലെന്നും പകരമായി വീട് വയ്ക്കുന്നതിന് വലിയൊരു ഭൂമി മാത്രമാണ് സര്‍ക്കാരില്‍ നിന്നും സ്വീകരിക്കുകയൈന്നും അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പു നടത്തണമെന്ന കോടതി വിധി വന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 22നും ഡിസംബര്‍ 22നും ഇടയില്‍ ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും.
ഒരാള്‍ക്ക് രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റാകാന്‍ ശ്രീലങ്കന്‍ ഭരണഘടന അനുവദിക്കാത്ത സാഹചര്യത്തില്‍ ചന്ദ്രിക കുമാരതുംഗക്കിനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.












Click it and Unblock the Notifications