ദില്ലി-ഹൈദരാബാദ് വിമാനം അടിയന്തിരമായി ഇറക്കി
ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്നും ഹൈദരാബാദിലേക്കു പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ദില്ലിയില്‍ നിന്നും ഐസി 940 വിമാനം പറന്നുയര്‍ന്നയുടന്‍ ഹൈഡ്രോളിക് തകരാറ് കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് അനുവാദം ചോദിക്കുകയായിരുന്നു.
വിമാനം ഇറങ്ങുന്നതിനെ തുടര്‍ന്ന് ആംബുലന്‍സും ഫയര്‍ഫോഴ്സുമടക്കമുളള രക്ഷാസംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. ആഗസ്ത് 27 രാവിലെ ഏഴരക്ക് വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.












Click it and Unblock the Notifications