ഉറങ്ങിക്കിടന്നവരുടെ മേല്‍ ലോറി കയറി 8 മരണം
ഫിറോസാബാദ്: ഫിറോസാബാദില്‍ റോഡരികിലുള്ള നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്നവരുടെ മേല്‍ ടാങ്കര്‍ ലോറി കയറി എട്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് 27 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ്ഷിക്കോഹാബാദിലെ മൊഹമ്മദ്പുര്‍ മദയി ഗ്രാമത്തിലെ ആളുകളാണ് മരിച്ചത്. ഷിക്കോഹാബാദ്-മണിപ്പൂരി റോഡിനടുത്ത് തങ്ങളുടെ വീടിനു മുന്നിലായുള്ള സ്ഥലത്ത് ഉറങ്ങിക്കിടന്നവരുടെ മേല്‍ നിയന്ത്രണം വിട്ട ടാങ്കര്‍ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പ്രതിഷേധിച്ച് പരിസരവാസികള്‍ റോഡില്‍ കുത്തിയിരിപ്പു സമരം നടത്തി. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ നീക്കി.












Click it and Unblock the Notifications