ഇടത്-എന്‍സിഐ സഖ്യം കോണ്‍ഗ്രസിനെ ബാധിക്കില്ല: അഹമ്മദ്
തിരുവനന്തപുരം: എന്‍സിഐ-ഇടത് ധാരണ കോണ്‍ഗ്രസിന്റെ ബാധിക്കില്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലിയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. എന്‍സിഐ കോണ്‍ഗ്രസിന് ഒരു ഭീഷണിയേയല്ല. കൊടിയോ പേരോ ഇല്ലാത്ത എന്‍സിഐ എങ്ങനെ പാര്‍ട്ടിയാകും.
സംസ്ഥാനത്ത് കെപിസിസി ഒരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത്. വിജയം നേടാന്‍ പാര്‍ട്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. ചെന്നിത്തലയുടെ ചൈതന്യയാത്രയും വികസനമേഖലയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications