നരേന്ദ്രന്‍ കമ്മീഷന്‍: സമവായത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായസമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സമുദായങ്ങള്‍ക്ക് ഇനി അവസരം നഷ്ടപ്പെടില്ല. അര്‍ഹതയുള്ളവര്‍ക്ക് അനുവദനീയമായ ശതമാനം അവസരങ്ങള്‍ ലഭിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് 600 രൂപയാക്കും. പൂട്ടിക്കിടക്കുന്ന തോട്ടം, കയര്‍ തൊഴിലാളി മേഖലയിലെ തൊഴിലാളികള്‍ക്ക് 500 രൂപ എക്സ്ഗ്രേഷ്യ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications