Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് തയ്യാര്‍: മന്ത്രി

തിരുവനന്തപുരം: സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ അറിയിച്ചു. ഒരു നോട്ടീസ് പോലും നല്‍കാതെ സമരം ചെയ്ത ഡോക്ടര്‍മാരുടെ സമീപനം തെറ്റായിപ്പോയെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടറെ ചെര്‍ക്കളം മര്‍ദിച്ചതായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോഴും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണ്. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യ മന്ത്രി രാമചന്ദ്രന്‍മാസ്റര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവരെ ആഗസ്ത് 27 ശനിയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിജസ്ഥിതി മനസിലാക്കാന്‍ സാധിച്ചില്ലെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദനമേററ ഡോക്ടറെക്കുറിച്ച് മുന്‍പെന്നെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോയെന്ന് തനിക്ക് ഓര്‍മയില്ല.

ഡോക്ടര്‍മാരെ വീട്ടിലും റസ്റ്ഹൗസിലുമൊന്നും വിളിച്ചുവരുത്താന്‍ എംഎല്‍എമാര്‍ക്ക് അനുവാദമില്ലെന്നും മന്ത്രി പറഞ്ഞു.

ചേര്‍ക്കളം അബ്ദുള്ള കാസര്‍ഗോഡ് ഗവണ്‍മെന്റ് ആശുപത്രയിലെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മൂന്നു ദിവസമായി തുടരുന്ന സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുമായി സമരം അവസിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+