കാസര്‍ഗോഡ് സ്വകാര്യഡോക്ടര്‍മാരും പണിമുടക്കും
കാസര്‍കോട് : ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെര്‍ക്കളം അബ്ദുള്ള എം.എല്‍.എയ്ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജില്ലയിലെ സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍മാരും ആഗസ്ത് 29 തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പു നല്‍കി. ചെര്‍ക്കളത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു.
പ്രശ്നപരിഹാരത്തിനായി കാസര്‍കോട് കളക്ടര്‍ മിനാജ് ആലം കെജിഎംഒഎ ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ ഹാജരായില്ല. എംഎല്‍എയ്ക്കെതിരെ വധശ്രമത്തിനെങ്കിലും കേസെടുത്തില്ലെങ്കില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ മുഖം മാറുമെന്നും സമരം അനിശ്ചിതമായി തുടരുമെന്നും കെജിഎംഒഎ അറിയിച്ചു.
ചെര്‍ക്കളം അബ്ദുള്ളയില്‍ നിന്ന് മര്‍ദനമേറ്റ് ഡോ.ജോസ് ഡിക്രൂസിന്റെ മുന്‍നിരയിലെ പല്ല് നഷ്ടപ്പെട്ടതായി മെഡിക്കള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ദേഹത്ത് മര്‍ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ചികിത്സയിലായിരുന്ന ഡോക്ടര്‍ ആഗസ്ത് 26 വെള്ളിയാഴ്ച ആശുപത്രി വിട്ടെങ്കിലും ഭീഷണി ഭയന്ന് കുടുംബാംഗങ്ങളോടൊപ്പം രഹസ്യകേന്ദ്രത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
മഞ്ചേശ്വരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ജോസ് ഡിക്രൂസിനെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ചെര്‍ക്കളം അബ്ദുള്ള ഗസ്റ് ഹൗസില്‍ വിളിച്ചു വരുത്തി കയ്യേറ്റം ചെയ്തവെന്നാണ് കേസ്.












Click it and Unblock the Notifications