തിരഞ്ഞെടുപ്പ്:അടിയന്തിര മന്ത്രിസഭായോഗം തുടങ്ങി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര മന്ത്രിസഭാ യോഗം ആരംഭിച്ചു. സെപ്റ്റംബര്‍ 24നും 27നും തിരഞ്ഞെടുപ്പു നടത്താന്‍ തിരഞ്ഞെടുപ്പു നടത്താന്‍ കമ്മീഷന്‍ തിരുമാനിച്ചതിനെപ്പറ്റി യോഗം ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പു സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യുഡിഎഫ് ലെയ്സണ്‍ കമ്മറ്റി യോഗവും ആഗസ്ത് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. ക്ലിഫ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈക്കൊള്ളേണ്ട നടപടികള്‍, പ്രചരണതന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വിജയം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പിന് നിര്‍ത്തുന്ന കാര്യത്തെ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച.
തെക്കന്‍ ജില്ലകളില്‍ സെപ്റ്റംബര്‍ 24നും വടക്കന്‍ ജില്ലകളില്‍ 26നും തിരഞ്ഞെടുപ്പു നടത്താനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ 27നാണ് നടക്കുക. ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം 30നും സര്‍ക്കാര്‍ വിജ്ഞാപനം 29നും ഉണ്ടാകും. സെപ്റ്റംബര്‍ ഒന്നു മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. എട്ടാം തീയതിയാണ് സുക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുളള അവസാനതീയതി സെപ്റ്റംബര്‍ ഒന്‍പതായിരിക്കും. ഒരോ ജില്ലയിലേയും എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും ഒരേ ദിവസമായിരിക്കും തിരഞ്ഞെടുപ്പു നടക്കുക.












Click it and Unblock the Notifications