കേരളാകോണ്‍ഗ്രസിന്റെ പിളര്‍പ്പ് അവസാനിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന്റെ ചരിത്രം അവസാനിച്ചുവെന്നും ഇനി സമന്വയത്തിന്റെ കാലമാണെന്നും പി.സി. തോമസ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി മുതല്‍ കേരള കോണ്‍ഗ്രസ് ജെയും ഐഎഫ്ഡിപിഎഫും ഒന്നിച്ചു പ്രവര്‍ത്തിക്കും. കേരള കോണ്‍ഗ്രസ് എന്ന പേരിലായിരിക്കും പാര്‍ട്ടി അറിയപ്പെടുക. അടുത്ത മാസം അഞ്ചിന് കോട്ടയത്ത് നടക്കുന്ന ലയന സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ബിജെപിയോടുള്ള നിലപാടിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയാന്‍ പി.സി. തോമസ് തയാറായില്ല.












Click it and Unblock the Notifications