കൊയിലാണ്ടിയില്‍ നേരിയ ഭൂചലനം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 26 വെള്ളിയാഴ്ച വൈകീട്ട് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. വലിയ ശബ്ദത്തോടെയുള്ള ഇടിമുഴക്കത്തോടൊപ്പം ഉണ്ടായ ഭൂചലനം രണ്ടുമൂന്നു സെക്കന്റുകള്‍ നീണ്ടുനിന്നു.
മുചുകുന്ന്, മേപ്പയ്യൂര്‍, കാവുന്തറ, കൂട്ടാലിട, കിനാലൂര്‍, നന്മണ്ട, കായണ്ണ, മഞ്ഞപ്പാലം, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകീട്ട് നാലേമുക്കാലിനും അഞ്ചിനും ഇടയ്ക്കായിരുന്നു സംഭവം.
കായണ്ണ പള്ളിമുക്കിലെ രണ്ട് വീടുകളുടെ ഓട് നിലത്തുവീണു. പേരാമ്പ്ര മേഖലയില്‍ വെള്ളിയൂര്‍, നൊച്ചാട്, ആവടുക്ക, പന്തിരിക്കര, പെരുവണ്ണാമുഴി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കൂരാച്ചുണ്ട്, കല്ലാനോട്, പൂവത്തുംചോല ഭാഗങ്ങളിലും വടകരക്കടുത്ത് തറോപ്പൊയിലിലും ഭൂചലനം അനുഭവപ്പെട്ടു.












Click it and Unblock the Notifications