Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യത്തില്‍ സോണിയ എന്‍ഡിഎ നേതാവ്

തിരുവനന്തപുരം: ചൈതന്യയാത്രയുടെ പേരില്‍ മാധ്യമങ്ങളില്‍ കെപിസിസി നല്‍കിയ പരസ്യത്തില്‍ സോണിയാഗാന്ധിക്ക് എന്‍ഡിഎ നേതാവെന്ന് വിശേഷണം.

സോണിയ നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗങ്ങളായതിന് ഇടതു കക്ഷികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ടെന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. യുപിഎ എന്നതാണ് അബദ്ധത്തില്‍ എന്‍ഡിഎ എന്ന് അച്ചടിച്ചിരിക്കുന്നത്.

നാലു ഖണ്ഡികയില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ അവസാനഖണ്ഡികയിലാണ് ഈ പിശക്. സോണിയക്കൊപ്പം ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങളും പരസ്യത്തിലുണ്ട്.

ഡിസിസി അധ്യക്ഷന്‍ അഡ്വ.കെ.മോഹന്‍കുമാറിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ പരസ്യത്തില്‍ വയലാര്‍ രവിയെ പശുവിനോടാണ് ഉപമിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വയലാര്‍ രവി സുപരിചിതനാണ്. ആര്‍ക്കും അടുക്കാം. പക്ഷെ ആദ്യം ഒന്ന് ചീറ്റും. ചീറ്റിക്കഴിഞ്ഞാല്‍ പിന്നെ പശുവിന്റെ സ്വഭാവമാകും. എല്ലാ കാര്യങ്ങളും നടത്തിത്തരുകയും ചെയ്യുമെന്നും പരസ്യത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+