Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യക്തികളേക്കാള്‍ വലുത് പാര്‍ട്ടി: സോണിയാ

തിരുവനന്തപുരം: പാര്‍ട്ടിയാണ് വ്യക്തികളേക്കാള്‍ വലുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി യുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.

കേന്ദ്രത്തില്‍ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ കേരളത്തില്‍ എതിര്‍ക്കുന്നത് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇതില്‍ അമ്പരക്കേണ്ട കാര്യമില്ല. കേന്ദ്രത്തിലും കേരളത്തിലും തികച്ചും വ്യത്യസ്തമായ അജ-ണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം.

കേരളത്തിന് വികസനവും സാമ്പത്തിക വളര്‍ച്ചയും നല്‍കാന്‍കൈവരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസിന് മഹത്തായ പാരമ്പര്യമാണുള്ളത്. പാര്‍ട്ടിയിലെ അച്ചടക്കത്തിന് അതീവപ്രാധാന്യമുണ്ട്. വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുകയാണ് വേണ്ടത്.

രമേശ് ചെന്നിത്തല നയിക്കുന്ന ചൈതന്യയാത്ര കോണ്‍ഗ്രസിന് പുതിയൊരു ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചു നിന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പുകളിലും പൊതു തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജ-യമുണ്ടാക്കാനാവുമെന്നും സോണിയ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കേരള അക്കാദമിയുടെയും ഉദ്ഘാടനവും സോണിയ നിര്‍വഹിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പത്മരാജ-ന്‍, പി.പി.തങ്കച്ചന്‍, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചൈതന്യയാത്രയുടെ സമാപന സമ്മേളനം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് സോണിയ ദില്ലിക്കു തിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+