Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. ആഗസ്ത് 27 ശനിയാഴ്ച ഉച്ചക്ക് 12.30ടെ ദില്ലിയില്‍ നിന്നും പ്രത്യേകവിമാനത്തിലാണ് സോണിയ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ധനമന്ത്രി വക്കം പുരുഷോത്തമന്‍ തുടങ്ങി നിരവധി നേതാക്കള്‍ സോണിയയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

തിരുവനന്തപുരത്തെത്തിയ സോണിയ പിന്‍വാതിലിലൂടെ കടന്ന ഇന്ദിരാഭവനിലേക്കു പോയി. കെപിസിസിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ചൈതന്യയാത്രയുടെ സമാപനസമ്മേളനവും സോണിയ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറുമണിയോടെ സോണിയ ദില്ലിയിലേക്ക് തിരിച്ചുപോകും.

സോണിയയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വിമാനത്താവളത്തിലും ഇന്ദിരാഭവനിലേക്കുള്ള വഴിയിലും കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+