ബിജെപി-യുഡിഎഫ് ധാരണയില്ല: തങ്കച്ചന്‍
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് യാതൊരു ധാരണയുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ബിജെപിയുമായി ചര്‍ച്ച നടത്തി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. പരാജയം മുന്നില്‍ കണ്ട് വിജയന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. ലാവ്ലിന്‍ കേസില്‍ എന്തെല്ലാം സാങ്കേതികത്വം പറഞ്ഞാലും ജനകീയ കോടതിയില്‍ പിണറായിയും സിപിഎമ്മും പ്രതിക്കൂട്ടിലാണ്. കേസിനെ പറ്റിയുള്ള അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.മുരളീധരന്റെ പാര്‍ട്ടി വെറുമൊരു നീക്കുപോക്കു പാര്‍ട്ടിയായി അധപതിച്ചിരിക്കുകയാണ്. യുഡിഎഫ് വിട്ടുപോയവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. അവര്‍ വഴിയാധാരമായിരിക്കുകയാണ്. മുന്നണിയില്‍ നിന്നു പോയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്നം വികസനവും വികസനവിരുദ്ധതതയുമാണ്. യുഡിഎഫിന്റെ വികസനനയങ്ങള്‍ ജനം സ്വാഗതം ചെയ്യും. തിരഞ്ഞെടുപ്പില്‍ മുന്നണി വന്‍വിജയം നേടും.
സെപ്റ്റംബര്‍ രണ്ടിനകം ജില്ലാതലത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാകും. ഇതെക്കുറിച്ച് തര്‍ക്കം വരികയാണെങ്കില്‍ മൂന്നിനു ചേരുന്ന സംസ്ഥാന തല നേതൃയോഗത്തില്‍ പരിഹരിക്കും.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് എം.എം ഹസന്‍ കണ്‍വീനറായി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. ജോയി എബ്രഹാം, സി.പി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ മുനീര്‍ എന്നിവരെ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തുവെന്നും തങ്കച്ചന്‍ അറിയിച്ചു.












Click it and Unblock the Notifications