മോഡിയുടെ കീഴില്‍ ഗ്രാമങ്ങള്‍ പുരോഗതി നേടും: അദ്വാനി
ഭാവ്നഗര്‍: മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ഗുജറാത്തിലെ ഗ്രാമീണമേഖല വികസിക്കുമെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി പറഞ്ഞു. ഗുജറാത്തിലെ ഭാവ്നഗറില്‍ ജ്യോതിര്‍ ഗ്രം യോജനയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ ഗ്രാമീണമേഖല രാജ്യത്തെവിടെയും ഇല്ലാത്ത വണ്ണം പുരോഗതി പ്രാപിക്കും. രാഷ്ട്രീയവിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ സംസ്ഥാന വികസനത്തില്‍ ശ്രദ്ധിക്കുന്ന മോഡിയുടെ നിലപാട് അഭിനന്ദനീയമാണ്.
ഗുജറാത്തില്‍ മാത്രമല്ലാ, മറ്റു സംസ്ഥാനങ്ങളിലും ജനശക്തി വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി ഉപയോഗിച്ചിട്ടുളളത്. അല്ലാതെ രാഷ്ട്രീയകാര്യങ്ങള്‍ക്കല്ല.
ബിജെപി ഗുജറാത്ത് ഘടകത്തിനുളളിലെ പ്രശ്നങ്ങളെപ്പററി അദ്വാനി പരാമര്‍ശിച്ചില്ല. പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങള്‍ പരിധികള്‍ക്കുള്ളില്‍ നിന്ന് പരിഹരിക്കണമെന്ന കഴിഞ്ഞ ദിവസം അദ്വാനി അഭിപ്രായപ്പെട്ടിരുന്നു.
ശക്തിപ്രദര്‍ശനത്തിനല്ലാ, ശക്തിദര്‍ശനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോഡി പറഞ്ഞു.












Click it and Unblock the Notifications