എയര്‍ ഇന്ത്യ കേരള-ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും
കൊച്ചി: എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്സ്പ്രസും കേരള-ഗള്‍ഫ് സെക്ടറില്‍ ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് എയര്‍ ഇന്ത്യാ എംഡി തുളസീദാസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍വീസുകള്‍ വഴി 2000 സീറ്റുകള്‍ വര്‍ദ്ധിക്കും. ആഗസ്ത് 17, 18 തീയതികളിലായി പുതിയ രണ്ടു വിമാന സര്‍വീസുകള്‍ ആരംഭിച്ചുകളിഞ്ഞു. ആഗസ്ത് 29നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ ഏഴു സര്‍വീസുകള്‍ കൂടി തുടങ്ങും.
ആഗസ്ത് 29, സെപ്റ്റംബര്‍ 1, 3, 5 തീയതികളില്‍ തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ് നാല് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
ഇതിനു പുറമേ തിരുവനന്തപുരം-ദുബായ്, കോഴിക്കോട്-ദുബായ്, കോഴിക്കോട്-തിരുവനന്തപുരം-റിയാദ് സെക്ടറില്‍ എയര്‍ ഇന്ത്യാ ജംബോജെറ്റ് സര്‍വീസ് ആരംഭിക്കും. മറ്റൊരു സെക്ടറില്‍ ഓടിയിരുന്ന സര്‍വീസ് പിന്‍വലിച്ചാണ് കേരള-ഗള്‍ഫ് സെക്ടറില്‍ ജംബോ ജെറ്റ് സര്‍വീസ് ആരംഭിക്കുന്നത്.
എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് മറ്റു വിമാനങ്ങളിലേതിനേക്കാള്‍ കുറവാണ്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ 99 ശതമാനം സീറ്റുകളും നിറയുന്നത് ഇക്കാരണം കൊണ്ടാണ്. മറ്റ് എയര്‍ലൈസന്‍സുകളെ സഹായിക്കാനുള്ള നിക്ഷിപ്തതാല്‍പര്യം മൂലമാണ് ചിലര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും തുളസീദാസ് പറഞ്ഞു.












Click it and Unblock the Notifications