ലാവ്ലിന്‍ കേസില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് പങ്ക്: ചെന്നിത്തല
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. അഴിമതിക്കാരായ സംസ്ഥാന നേതാക്കളെ രക്ഷിക്കാന്‍ പ്രകാശ് കാരാട്ട് ശ്രമിക്കുന്നു.സെന്റാര്‍ ഹോട്ടലിന്റെ ഓഹരിവിറ്റഴിക്കലില്‍ ബിജെ- പിയെ പ്രതിക്കൂട്ടിലാക്കിയത് പ്രകാശിന്റെ ഇടപെടലായിരുന്നു. എന്നാല്‍ അന്നുകാണിച്ച ഉത്തരവാദിത്വം ലാവ്ലിന്‍ കേസില്‍ പ്രകാശ് കാണിക്കുന്നില്ല.സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം ഇത്രയും ഗുരുതരമായ കേസ് മറച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമം ഗുരുതരമാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചു വരാനുള്ള സാഹചര്യമാണിന്നുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പാണ്. വിജയസാധ്യതയുളളവരെയായിരിക്കും സ്ഥാനാര്‍ത്ഥികളാക്കുക. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications