കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മഞ്ചേശ്വരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഡിക്രൂസിനെ മുന്‍ മന്ത്രിയും എംഎല്‍എ യുമായ ചെര്‍ക്കളം അബ്ദുള്ള മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാലു ദിവസമായി കാസര്‍ഗോഡ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു.

ആഗസ്ത് 28 ഞായറാഴ്ച സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനയായ കെജ-ിഎഒ യും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ആരോഗ്യമന്ത്രി രാമചന്ദ്രന്‍ മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ എന്നിവരും കെ.ജ-ി.എം.ഒ യുടെ സംസ്ഥാന പ്രസിഡണ്ട് ഡോ.ദേവാനന്ദും മറ്റു നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കാസര്‍കോട് സംഭവം കണ്ണൂര്‍ ഡിജ-ിപി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കും. സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടാതെ കെജ-ിഎംഒയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടും.

ഡോക്ടര്‍ ഡിക്രൂസിനും കുടുംബത്തിനും ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാനും ചര്‍ച്ചയില്‍ തീരുമായി. പണിമുടക്കിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്നും തീരുമാനമായി.

ആഗസ്ത് 27 ശനിയാഴ്ചയും സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X