യുഡിഎഫ് വൈകാതെ നാമാവശേഷമാകും: മുരളി
പത്തനംതിട്ട: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സംസ്ഥാന രാഷ്ട്രീയചരിത്രത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്ന് എന്‍സിഐ നേതാവ് കെ.മുരളീധരന്‍.
യുഡിഎഫിന്റെ അവശേഷിക്കുന്ന ഭാഗവും വര്‍ഗീയശക്തികളും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇല്ലാതാകും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കു പോലും യുഡിഎഫിനെ രക്ഷിക്കാനാവില്ല.
വരുന്ന തിരഞ്ഞടുപ്പില്‍ എന്‍സിഐ മറ്റ് പാര്‍ട്ടികളുമായി ധാരണയുണ്ടാക്കും. പൊതുവായ പാര്‍ട്ടി ചിഹ്നത്തിലായിരിക്കും പ്രവര്‍ത്തകര്‍ മത്സരിക്കുക. എന്‍സിഐയുടെ പുതിയ പേരിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മീഷന്‍ തീരുമാനം രണ്ടുദിവസത്തിനുളളില്‍ ഉണ്ടാകുമെന്ന് കരുതുന്നതായും മുരളി പറഞ്ഞു.












Click it and Unblock the Notifications