കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനറല്‍ സീറ്റിലും സ്ത്രീകള്‍ മത്സരിക്കണം: പാലൊളി

  • By Staff
Google Oneindia Malayalam News

മലപ്പുറം: സംവരണ സീറ്റുകള്‍ക്കു പുറമെ ജനറല്‍ സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കണമെന്ന് എല്‍ഡിഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ജനസമ്മതിയും കഴിവുമുളള വനിതകളെയായിരിക്കും മത്സരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ച്ച ബാധിച്ച മുസ്ലീം ലീഗും മുക്കാല്‍പങ്കും കൈവിട്ടുപോയ കോണ്‍ഗ്രസുമാണ് ഇപ്പോഴുള്ള യുഡിഎഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോട് യുഡിഎഫിന് ബാക്കിയുളള ആത്മവിശ്വാസവും ഇല്ലാതാകണം.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ പാര്‍ട്ടിയുമായി സഖ്യമില്ല. എന്നാല്‍ മുഖ്യശത്രുവായ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രാദേശികതലങ്ങളില്‍ എന്‍സിഐയുമായി നീക്കുപോക്കുണ്ടാക്കാം. ജില്ലാ-സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടില്ല. ഇന്ത്യന്‍ നാഷണല്‍ ലീഗുമായുള്ള രാഷ്ട്രീയധാരണ തുടരും.

നാട്ടില്‍ ജനകീയ അംഗീകാരമുള്ളവരെ കണ്ടെത്തി അവരെ എല്‍ഡിഎഫ് പൊതുസ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കണം. തൂത്തുവാരാന്‍ പറ്റുന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ചില്ലറ വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് വേണ്ടത്. യുഡിഎഫ് സ്വാധീനമുളള ജില്ലാ പഞ്ചായത്തുകള്‍ ഇത്തവണ എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കണമെന്നും പാലൊളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X