പഞ്ചായത്ത് തിരഞ്ഞെടുപ്പ് സപ്തം 24, 26 തീയതികളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 24, 26 തീയതികളില്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരളത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ സെപ്തംബര്‍ 24നും വടക്കന്‍ സംസ്ഥാനങ്ങളില്‍ സെപ്തംബര്‍ 26 നുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ഓഗസ്റ്റ് 30 മുതല്‍ സ്വീകരിക്കും.
നാമ നിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്തംബര്‍ ഏഴിന് നടക്കും. സെപ്റ്റംബര്‍ 11-ാണ് പത്രികപിന്‍വലിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ 27 നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒക്ടോബര്‍ രണ്ടിന് പുതിയ പഞ്ചായത്ത് സമിതികള്‍ നിലവില്‍ വരും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആഗസ്ത് 28 ഞായറാഴ്ച മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും.












Click it and Unblock the Notifications