സ്മാര്‍ട്ട്സിറ്റി ധാരണാപത്രം സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധം: സിപിഎം
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ധാരണാപത്രം കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് സിപിഎം. പദ്ധതിയെപ്പറ്റി ഇടതുടപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതായും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
സിപിഎം നിര്‍ദേശങ്ങള്‍ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വകക്ഷിയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ധാരണപത്രത്തിന്റെ കരടുരൂപത്തില്‍ ആ നിര്‍ദേശങ്ങളൊന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.
ധാരണപത്രം ഒപ്പിടുന്നതു സംബന്ധിച്ചുളള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമല്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ സമ്മര്‍ദത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ധാരണാപത്രത്തിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പടുത്താത്തത് ഇതുസംബന്ധിച്ച സംശയങ്ങള്‍ ശക്തിപ്പെടുത്തുന്നതായും സിപിഎം പറഞ്ഞു.












Click it and Unblock the Notifications