Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനപദ്ധതിക്ക് കേന്ദ്രനിരീക്ഷണം: സോണിയ

തിരുവനന്തപുരം: രാഷ്ട്രപതി കേരളവികസത്തിനു നിര്‍ദേശിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രത്തില്‍ നിരീക്ഷണ കമ്മറ്റി രൂപീകരിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ആഗസ്ത് 27 ശനിയാഴ്ച വൈകീട്ട് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ചൈതന്യയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കണ്ണൂരില്‍ അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്ത് ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ടും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 15000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. കേരളത്തിലും ഇന്ത്യയിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതുപരിഹരിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി നിര്‍മാണാത്മക നിലപാട് ഇക്കാര്യത്തില്‍ ഉണ്ടാകണം.

ദരിദ്രരുടെ ഉന്നമനത്തിനായി കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന അക്ഷയ, ആശ്രയ പദ്ധതികള്‍ ശ്ലാഘനീയമാണ്. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിമുക്തഭടന്മാരുള്ളത് കേരളത്തിലാണ്. അവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.

കേരളത്തിലെ തോട്ടം മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും സോണിയ പറഞ്ഞു.

ചൈതന്യ യാത്രയില്‍ ജ-നങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വികസന രേഖ സോണിയാ ഗാന്ധിക്ക് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, അഹമ്മദ് പട്ടേല്‍, പി.പി.തങ്കച്ചന്‍ എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+