അക്ഷയ പദ്ധതിക്ക് ഐടി സാക്ഷരതാ അവാര്‍ഡ്
തിരുവനന്തപുരം: ഐടി സാക്ഷരതക്ക് ആസ്ത്രേലിയയിലെ ആര്‍സ് ഇലക്രോണികയുടെ ഗോള്‍ഡ് നിക അവര്‍ഡിന് സംസ്ഥാനത്തെ അക്ഷയ പദ്ധതിയെ തിരഞ്ഞെടുത്തു. ഐടി സെക്രട്ടറി പി.എച്ച് കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
550,000 രൂപ അടങ്ങുന്ന അവാര്‍ഡ് സെപ്തംബര്‍ രണ്ടിന് ആസ്ത്രേലിയയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കും. ഐടി സെക്രട്ടറിയാണ് അക്ഷയ പദ്ധതിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങുക. നിരവധി രാജ്യങ്ങളിലെ പദ്ധതിയില്‍ നിന്നും കേരളത്തിലെ അക്ഷയ പദ്ധതി അവാര്‍ഡിനായി തിരഞ്ഞെടുത്തത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും കുര്യന്‍ പറഞ്ഞു.
രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം 2002 നവംബറില്‍ മലപ്പുറത്താണ് അക്ഷയപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ വീട്ടിലും ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം നല്‍കു എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അക്ഷയ പദ്ധതിക്ക് ഗ്രാമകൗണ്‍സിലുകളുടെ സഹായവുമുണ്ട്. മറ്റ് ഏഴ് ജില്ലകളില്‍ കൂടി അക്ഷയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 2007ല്‍ കേരളത്തെ സമ്പൂര്‍ണ ഐടി സാക്ഷരതാകേന്ദ്രമാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications