Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 6 മരണം

മുംബൈ:തെക്കന്‍ മുംബൈയില്‍ ആഗസ്ത് 28 ഞായറാഴ്ച രാത്രി മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ജി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സുകാരുള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രാത്രിയില്‍ പെയ്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കിയിരിക്കുകയാണ്.

തെക്കന്‍ മുംബൈയിലെ മറൈന്‍ ലൈനിലെ മെട്രോ സിനിമയ്ക്കടുത്തുള്ള റാസിവാലാ കെട്ടിടമാണ് തകര്‍ന്നത്. പഞ്ചരത്ന ഹോട്ടലിന് അടുത്തായി ന്യൂ മറൈന്‍ തെരുവിലാണ് ബില്‍ഡിംഗ് സ്ഥിതി ചെയ്തിരുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നെങ്കിലും താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിക്കുകയായിരുന്നു.

അപകടാവസ്ഥയിലായ കെട്ടികങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ഭവനവകുപ്പുമന്ത്രി ദയാനന്ദ് മാസ്കേ പറഞ്ഞു. ഇവര്‍ ഇത്തരം കെട്ടിയങ്ങളില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ അവര്‍ക്കായി താല്‍ക്കാലിക പുനരധിവാസകേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

തെക്കന്‍ മുംബൈയിലെ തെംകാറില്‍ ആറു ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരു കെട്ടിടസമുച്ചയം തകര്‍ന്ന് 11 പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+