പ്രതിപക്ഷ ബഹളം:രാജ്യസഭ നിര്‍ത്തിവച്ചു
ദില്ലി: ധനവകുപ്പിനു കീഴിലുള്ള ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് അഭിഭാഷകയായി ധനമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യ അഡ്വ.നളിനിയെ നിയമിച്ച സംഭവത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആഗസ്ത് 29ന് സഭ ചേര്‍ന്നപ്പോള്‍ ചിദംബരത്തോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്ന പ്രതിപക്ഷാംഗങ്ങളായ സുഷമ സ്വരാജും യശ്വന്ത് സിന്‍ഹിയും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ 12.45 വരെ സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും സഭ നിര്‍ത്തിവച്ചത് സംഭവത്തെക്കുറിച്ച് ചിദംബരം സഭയില്‍ പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണെന്നും എന്നിട്ടും ചിദംബരം സഭയില്‍ വരാത്തത് ശരിയല്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എഐഎഡിഎംകെ അംഗമായ എന്‍.ജ്യോതി സ്പീക്കര്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതുപരിഗണിക്കുന്നതു വരെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കാമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞിട്ടും പ്രതിപക്ഷം അടങ്ങിയില്ല. ഇതെത്തുടര്‍ന്നാണ് സഭ രണ്ടുമണി വരെ നിര്‍ത്തിവക്കുകയാണെന്ന് ഡപ്യൂട്ടി ചെയര്‍മാന്‍ അറിയിച്ചു.












Click it and Unblock the Notifications