Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിട്ടവര്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് യുഡിഎഫ് വിട്ട പലരും വീണ്ടും പാര്‍ട്ടിക്കുളളില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്ന എഐസിസി മാധ്യമസെക്രട്ടറി ടോം വടക്കന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വിട്ട പല നേതാക്കളും വീണ്ടും പാര്‍ട്ടിയിലേക്കു തന്നെ തിരിച്ചെത്തിയിട്ടുണ്ട്. മറ്റു പലരും തിരികെ വരാന്‍ അവസരം കാത്തിരിക്കുകയാണ്.

കെ.കരുണാകരന്‍ സാഹചര്യങ്ങളുടെ ഇരയാണ്. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മര്‍ദം മൂലമാണ് കരുണാകരന്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിടാന്‍ ഇടതുപാര്‍ട്ടികള്‍ കരുണാകരനെ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കരുണാകരനെ അവര്‍ക്ക് ആവശ്യമുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം.

കേന്ദ്രത്തില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടു കൂടി നല്‍കിയ പല വാഗ്ദാനങ്ങളും പാലിക്കാന്‍ കോണ്‍ഗ്രസിന് ആയിട്ടുണ്ട്. ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളത്തില്‍ നിരവധി ബില്ലുകള്‍ പാസാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. വനിതാ സംവരണബില്‍ പാസാക്കാന്‍ കഴിയാത്തതിന് കാരണം ബിജെപിയാണ്. ഇതുസംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് അവര്‍ പിന്നോട്ടുപോകുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസവും ചേരിതിരിവും പഴയകഥകളാണ്. പുതിയ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒത്തൊരുമയോടെയാണ് മുന്നോട്ടുപോകുന്നത്. കരുണാകരന്‍ പാര്‍ട്ടി വിട്ടതിനു ശേഷം ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ പറ്റി മതിപ്പേറിയിട്ടുണ്ടെന്നാണ് ഒരു ഏജന്‍സി നടത്തിയ രഹസ്യസര്‍വ്വെയില്‍ തെളിഞ്ഞത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ നിലപാട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങള്‍ വേണ്ടരീതിയില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിയിട്ടില്ലെന്നും ടോം വടക്കന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+