തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടതിനെ സഹായിക്കുന്നു:കെപിസിസി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടതുമുന്നണിക്ക് സഹായകരമായ നിലപാടെടുക്കുന്നുവെന്ന് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ ആരോപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന കമ്മീഷന്റെ തീരുമാനം എല്‍ഡിഎഫിനെ സഹായിക്കന്‍ വേണ്ടിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അത് വേണ്ടെന്ന് വയ്ക്കുന്നത് ശരിയല്ല. കമ്മിഷന്റെ ഈ തീരുമാനം കേരളത്തെ പിറകോട്ട് കൊണ്ടുപോകും.
തിരിച്ചറിയല്‍ കാര്‍ഡ് ഒഴിവാക്കുന്നത് കള്ളവോട്ട് കൂടുതലായി നടക്കുന്ന മലബാര്‍ പോലെയുള്ള പ്രദേശത്തെ സഹായിക്കാനാണ്. ഇത് സിപിഎമ്മിന് ഗുണം ചെയ്യും. വോട്ടര്‍ പട്ടികയില്‍ ധാരാളം ക്രമക്കേടുകളുണ്ട്. കമ്മിഷന്‍ ഇതിനു നേരെ കണ്ണടയ്ക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കും.
വാര്‍ഡ് വിഭജന കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികളിലും മറ്റും കമ്മിറ്റി അധ്യക്ഷന്‍ മാത്രമാണ് പരാതി കേട്ടത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ എല്ലാ അംഗങ്ങളും ഒപ്പു വച്ചു. ഇതും എല്‍ഡിഎഫിന് സഹായകരമായ നിലപാടാണ്. വാര്‍ഡ് വിഭജനം സംബന്ധിച്ച ഒരു പരാതിയും സിപിഎംഇതുവരെയും ഉന്നയിക്കാത്തതെന്നും ഇതിനാലാണ്.
കമ്മിഷന്റെ ഇത്തരം നടപടി നിയമലംഘനമാണെന്ന് സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications