ഹോമിയോപ്പതിക്കെതിരെ മരുന്നുകമ്പനികളെന്ന് ആരോപണം
തൃശൂര്‍: ഹോമിയോ മരുന്ന് തട്ടിപ്പാണെന്ന ആരോപണത്തിനെതിരെ ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്ത്. ഹോമിയോപ്പതിക്കെതിരെ ഒരു അന്താരാഷ്ട്ര മെഡിക്കല്‍ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനു പുറകില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികളാണെന്ന് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടയിലെ അംഗം കെ.കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെലവു കുറഞ്ഞതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്തതുമായ ഹോമിയോ ചികിത്സാരീതി കൂടുതല്‍ പ്രചാരണം നേടുന്നതു കണ്ട് മരുന്നുകമ്പനികളാണ് ഹോമിയോപ്പതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹോമിയോ മരുന്നുകള്‍ക്കെതിരെ ലേഖനം കൊടുത്ത അതേ മാസിക തന്നെ മുന്‍പ് ഈ ചികിത്സാശാഖയെ പ്രശംസിച്ച് ലേഖനമെഴുതിയിട്ടുണ്ട്.
ഹോമിയോ മരുന്നിനെ പറ്റി ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും അലോപ്പതി മരുന്നുകളുടെ വില്‍പന കൂട്ടുകയുമാണ് ലേഖനത്തിന്റെ ലക്ഷ്യം. ഇന്ത്യയെപ്പോലെ വികസിച്ചുവരുന്ന രാജ്യങ്ങളില്‍ ഏറിയ പങ്കും ചെലവു കുറഞ്ഞ ഹോമിയോമരുന്നുകളെ ആശ്രയിക്കുന്നുണ്ട്.
അടുത്തിടെ 27 ലക്ഷം ആളുകളില്‍ വൈറല്‍ ബാധക്കെതിരെ ഹോമിയോമരുന്നുകള്‍ ഫലപ്രദമായണെന്നു തെളിഞ്ഞിട്ടുളളതായും നസീര്‍ പറഞ്ഞു.












Click it and Unblock the Notifications