പ്രധാനമന്ത്രി സപ്തം.രണ്ടിന് കേരളത്തില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സപ്തംബര്‍ രണ്ടിന് തിരുവനന്തപുരത്തെത്തും. നിയസഭാ മന്ദിരപരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധി, നെഹ്റു, അംബേദ്കര്‍ പ്രതിമകളുടെ അനാച്ഛാദനം നിര്‍വഹിക്കാനായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്.
സപ്തംബര്‍ രണ്ടിന് രാത്രി 9.45ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന അദ്ദേഹം മൂന്നിന് രാവിലെ 8.45ന് പ്രതിമകളുടെ അനാച്ഛാദനകര്‍മം നിര്‍വഹിക്കും. 11 മണിക്ക് ആര്യനാട്ടിനു സമീപം മലയടി വിനോബ നികേതന്റെ സുവര്‍ണജൂബില ആഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. വിനോബ വിശ്വവിദ്യാലയത്തിന്റെ തറക്കല്ലിടല്‍ കര്‍മവും അദ്ദേഹം നിര്‍വഹിക്കും.
അന്നുതന്നെ വൈകീട്ട് മൂന്നേകാലിന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിപ്പോവും.












Click it and Unblock the Notifications