Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിനെ പത്രാധിപ സ്ഥാനത്തു നിന്നും മാറ്റിയത് ശരിയായില്ല: കാരാട്ട്

തിരുവനന്തപുരം: വി.എസിനെ ദേശാഭിമാനി പത്രാധിപ സ്ഥാനത്തു നിന്നും മാറ്റിയത് ശരിയായില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിലെ പാര്‍ട്ടി വിഭാഗീയതക്ക് ഇരുകൂട്ടരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനി പത്രാധിപ സ്ഥാനത്തു നിന്നും വി.എസിനെ പോലെ ഉന്നതനായ നേതാവിനെ മാറ്റിയ നടപടി ശരിയായില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നു. രണ്ട് പിബി അംഗങ്ങള്‍ രണ്ടു തട്ടിലാണെന്ന പ്രതീതിയാണ് ഇതുമൂലം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ രണ്ടു നേതാക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത ശക്തമായപ്പോഴാണ് കൊല്‍ക്കത്തയില്‍ കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. എന്നാല്‍ അവിടെ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്തക്കു നിരക്കാത്ത കാര്യങ്ങളാണ് മലപ്പുറത്തു നടന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിലുണ്ടായത്. പുതിയ സംസ്ഥാനകമ്മറ്റിയുടെ പാനല്‍ പിബിയുടെ സാന്നിധ്യത്തില്‍ ഏകകണ്ഠമായാണ് തയ്യാറാക്കിയത്. എന്നാല്‍ അതിനെതിരെ മത്സരിക്കാന്‍ 12 പേര്‍ മുന്നോട്ടുവന്നു.

ഇരുവിഭാഗങ്ങളും കൂട്ടായി നീങ്ങുകയും പരസ്പരവിരുദ്ധപ്രസ്താവനകള്‍ അവസാനിപ്പിക്കുകയും വേണം. ഇതിനായി മൂന്നുമാസത്തെ സമയം നല്‍കിയിട്ടുണ്ട്. തിരുത്തല്‍ നടപടികള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നും കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+