മന്‍മോഹന്‍ സിംഗ്-മുഷറഫ് കൂടിക്കാഴ്ച സപ്തം.14ന്
കാബൂള്‍: പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി സെപ്റ്റംബര്‍ 14ന് ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. രണ്ടുദിവസത്തെ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കൂടിക്കാഴ്ചയില്‍ ഇപ്പോള്‍ നടക്കുന്ന ഇന്തോ-പാക് ചര്‍ച്ചകളിലുള്ള പുരോഗതി വിശകലനം ചെയ്യും. പാകിസ്ഥാനുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. മുഷറഫുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ചര്‍ച്ചകളെക്കുറിച്ച് പറയാന്‍ സാധിച്ചേക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications