കേശുഭായ് പട്ടേല്‍ അദ്വാനിയെ കണ്ടു
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ രാജിയാവശ്യപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ ബിജെപി പ്രസിഡന്റ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
അദ്വാനിയുടെ വസതിയില്‍ വച്ചു നടന്ന ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മോഡിക്കെതിരെ ബിജെപി എംഎല്‍എമാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായതായാണ് സൂചന.
ഒരാഴ്ച മുന്‍പ് കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ മോഡിയോട് എതിര്‍പ്പുള്ള എംഎല്‍എമാര്‍ ദില്ലിയിലെത്തി വാജ്പേയി, മുരളിമനോഹര്‍ ജോഷി എന്നീ ബിജെപി നേതാക്കളെ കണ്ട് മോഡിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അദ്വാനിയെ കാണാതെ ഗുജറാത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് ഗുജറാത്ത് സന്ദര്‍ശിച്ച അദ്വാനി പട്ടേലുമായി കൂടിക്കണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നു.
എന്നാല്‍ മോഡിയെ പല സന്ദര്‍ഭങ്ങളിലും പരസ്യമായി പ്രശംസിച്ച അദ്വാനിയുടെ നടപടി മോഡിയോട് എതിര്‍പ്പുള്ളവരെ പ്രമോപിപ്പിച്ചിരുന്നു.












Click it and Unblock the Notifications