ഇന്ത്യയും പാകിസ്ഥാനും തടവുകാരെ മോചിപ്പിക്കും
ദില്ലി: ഇരുരാജ്യത്തെയും ചില തടവുകാരെ മോചിപ്പിക്കാന്‍ ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനമായി.
മാനുഷിക വശങ്ങള്‍ പരിഗണിച്ചെടുത്ത ഈ തീരുമാനം മൂലം ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ചില പാക് തടവുകാരും പാക് ജയിലുകളില്‍ കഴിയുന്ന ചില ഇന്ത്യാക്കാരും മോചിതരാകും. ഇതുസംബന്ധിച്ച പട്ടിക ഇരുരാജ്യങ്ങളും കൈമാറുന്നതോടെ ചില തടവുകാര്‍ക്ക് ഉടന്‍ മോചനം ലഭിച്ചേക്കും.
സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യയെ നയിക്കുന്ന വി.കെ ദുഗാളും പാകിസ്ഥാനെ നയിക്കുന്ന സയീദ് കമല്‍ ഷായും ഭീകരവാദം, മയക്കുരുന്നുകടത്ത് എന്നിവ അവസാനിപ്പിക്കുന്നതു സംബന്ധിച്ചും തടവുകാരെ മോചിപ്പിക്കുന്നതു സംബന്ധിച്ചും ഒരു സംയുക്തപ്രസ്താവന നടത്തും.












Click it and Unblock the Notifications