മഹാരാഷ്ട്രയില്‍ ചെറിയ തോതില്‍ ഭൂചലനം
മുംബൈ: മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ ആഗസ്ത് 30 ചൊവ്വാഴ്ച ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഉച്ചക്ക് 2.23നാണ് ഭൂകമ്പമാപിനിയില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മുംബൈ, പൂനെ, കാരാട് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമദ്ധ്യരേഖക്ക് 17.3 ഡിഗ്രി വടക്കും 73.9 ഡിഗ്രി കിഴക്കുമായാണ് ഭൂചലനമുണ്ടായത്.
സംഭവത്തില്‍ അപകടമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications