സിസ്റര്‍ അഭയ കൊലക്കേസ് എഴുതിത്തള്ളണം:സിബിഐ
കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസ് എഴുതിത്തള്ളണമെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജ-ിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ശാസ്ത്രീയമായ അന്വേഷണങ്ങളുടെ നിഗമനത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അഭയ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1992 മാര്‍ച്ച് 22നാണ് സിസ്റര്‍ അഭയയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന കോട്ടയം പയസ് കോണ്‍ വെന്റിലെ കിണറിനുള്ളില്‍ കണ്ടെത്തിയത്. 13 വര്‍ഷം നീണ്ട വിവിധ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കേസിലെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേസ് എഴുതിത്തള്ളണമെന്നും സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് സിസ്റ്റര്‍ അഭയ മരിച്ചത് ആത്മഹത്യമൂലമാണെന്ന് വെളിപ്പെടുത്തിയെങ്കിലും പിന്നീട് അന്വേഷണം നടത്തിയ സിബിഐ അത് കൊലപാതകമാണെന്ന് വെളിപ്പെടുത്തി.
അന്വേഷണത്തില്‍ ശാസ്ത്രീയമായ് വിശകലനം ഉള്‍പ്പെടെ 17 കര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൂടെയും ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സിബിഐ യുടെ ദില്ലി എസ്പി കെ.ആര്‍.സഹായ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications