Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബുധനാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗസ്ത് 31 ബുധനാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. അതിവേഗ വികസനപദ്ധതികള്‍ വഴി ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും രാഷ്ട്രീയപരമായ നിരവധി പ്രശ്നങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.

രാഷ്ട്രീയത്തിലെ ചാണക്യനെന്ന് അറിയപ്പെടുന്ന,70 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ സജീവമായുണ്ടായ മുതിര്‍ന്ന നേതാവ് കെ.കരുണാകരന്‍ കോണ്‍ഗ്രസ് പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ അപചയം. ഇതോടൊപ്പം ഒന്‍പത് എംഎല്‍എമാരും സ്ഥാനം രാജിവച്ച് കരുണാകരനൊപ്പം പോയി.

എന്നാല്‍ പിളര്‍പ്പിനെ വകവയ്ക്കാതെ പാര്‍ട്ടിയെ ഒരുമിപ്പിച്ചു നിര്‍ത്തി തന്റെ വികസനഅജന്‍ഡയുമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു.

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ ആന്റണി രാജി വച്ച ഒഴിവില്‍ മുഖ്യമന്ത്രി പദമേറ്റ ചാണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രശ്നമുണ്ടാക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന തുറന്ന സമീപനമാണ് കൈക്കൊണ്ടത്. പ്രശ്നക്കാരെ നിശബ്ദം സഹിച്ചിരുന്ന ആന്റണിയുടെ സമീപനത്തിന് നേരെ വിപരീതനയം സ്വീകരിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ട്ടിക്കുളളിലെ ഘടകകക്ഷികളുള്‍പ്പെടെയുള്ളവര്‍ കലാപക്കൊടി കാണിക്കാന്‍ മുഖ്യകാരണവും ഇതുതന്നെ.

നിയസഭാ തിരഞ്ഞെടുപ്പിന് ഒന്‍പത് മാസം മാത്രം അവശേഷിക്കവെ തന്റെ വികസനഅജന്‍ഡയിലൂടെ യുഡിഎഫ് സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് നവചൈതന്യം പകരാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൂട്ടുണ്ട്. ഇരുവരുടേയും ശ്രമങ്ങള്‍ ജനങ്ങളിലെത്തിയോ ഇല്ലയോ എന്നതിന് തെളിവായിരിക്കും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+