യുഡിഎഫ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: സിപിഐ
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് നീട്ടുന്നതിനു വേണ്ടി യുഡിഎഫ് നടത്തുന്ന ശ്രമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹകരിക്കാത്തതു കാരണമാണ് കമ്മീഷനെതിരെ യുഡിഎഫ് ആരോപണങ്ങളുന്നയിക്കുന്നത്. വോട്ടര്‍ പട്ടികയിലേയും പഞ്ചായത്ത് പുനര്‍നിര്‍ണയത്തിലേയും അപാകതകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിന് കഴിയില്ല. തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കാന്‍ നാല് പ്രതിനിധികളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇവര്‍ കമ്മീഷനെ സഹായിച്ചുവോയെന്ന് വെളിപ്പെടുത്തണം.
വാര്‍ഡ് വിഭജനത്തിന്റെ സമയത്ത് ആകെയുള്ള വാര്‍ഡുകളുടെ എണ്ണമോ വിഭജനത്തിന് ആവശ്യമായ ഫണ്ടോ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഏതുവിധേനയും നീട്ടിവയ്പിക്കുകയെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം ഉറപ്പാണ്. അതുകൊണ്ടുള്ള ഭീതികൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നതെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications