സുധാകരനെതിരെ പരാതി നല്‍കും: തിര..കമ്മീഷണര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകമ്മീഷനെതിരെ മോശമായ പ്രസ്താവന നടത്തിയതിന് കെ.സുധാകരനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തിരഞ്ഞെടുപ്പുകമ്മീഷണര്‍ എന്‍.മോഹന്‍ദാസ് പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് അനുകൂലമായി കമ്മീഷന് പ്രവര്‍ത്തിക്കാനാകില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. എന്നിട്ടും ഭരണാഘടനാസ്ഥാപമായ തിരഞ്ഞെടുപ്പു കമ്മീഷനെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ല. ഇത്തരം പ്രവൃത്തികള്‍ തുടരാന്‍ യാതൊരു വിധത്തിലും അനുവദിക്കില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാത്തതിനെ കുറിച്ചുള്ള ആരോപണം വാസ്തവവിരുദ്ധവും അജ്ഞത മൂലവുമാണ്. തിരഞ്ഞെടുപ്പു നിയമങ്ങളിലൊന്നും ഫോട്ടോ പതിച്ച വോട്ടര്‍ കാര്‍ഡ് മാത്രമേ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാവൂയെന്ന് പറഞ്ഞിട്ടില്ല.
തിരിച്ചിറിയല്‍ കാര്‍ഡിന് പുറമേ ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ബാങ്ക്, പോസ്റോഫീസ് കാര്‍ഡുകള്‍ എന്നീ രേഖകളും തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാമെന്ന് നിയമസഭ പാസാക്കിയ തിരഞ്ഞെടുപ്പു നിയമങ്ങള്‍ക്കുള്ള ചട്ടം അനുശാസിക്കുന്നു. ഈ നിയമം ലംഘിക്കണമെന്നാണ് ആരോപണമുന്നയിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പു കമ്മീഷന് ആരെങ്കിലും ആവശ്യപ്പെട്ടതിന്റെ പേരില്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ മറി കടക്കാന്‍ സാധ്യമല്ല.
സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ മറ്റ് രേഖകള്‍ അനുവദിച്ചിരുന്നു. വസ്തുത ഇതായിരിക്കെ തിരച്ചിറിയല്‍ കാര്‍ഡിനെ ചൊല്ലി വിവാദമുണ്ടാക്കിയത് ഖേദകരമാണെന്ന് മോഹന്‍ദാസ് പറഞ്ഞു.












Click it and Unblock the Notifications