Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാലയ ഉടമകളുടെ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ഹിമാലയ ചിട്ടിഫണ്ട് ഉടമകള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി.

കണിച്ചുകുളങ്ങര കൊലപാതകം സിനിമാസ്റൈല്‍ കൊലപാതകമാണെന്നും പ്രതികള്‍ക്ക് അതിലുള്ള പങ്ക് വ്യക്തമായതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും ആലപ്പുഴ സെഷന്‍സ് ജഡ്ജി ശ്രീവല്ലഭന്‍ വിധിയില്‍ വ്യക്തമാക്കി.

കേസിലെ പ്രതികളായ സജിത്തും ബിനീഷും കഴിഞ്ഞ ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഇവരുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

ഊട്ടിയിലും മറ്റ് സ്ഥലങ്ങളിലും കൊലപാതകം നടത്തിയ മൃഗം സാജ-ുവിനെയും ഷിബിയേയും ചിമ്പൂട്ടനേയും ഇവര്‍ സന്ദര്‍ശിച്ചതായി രേഖകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എവറസ്റ് ചിട്ടിഫണ്ട് ഉടമയും മുന്‍ ഹിമാലയ ജീവനക്കാരനുമായ രമേശിനെയും രമേശിന്റെ സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ വാഹനാപകടത്തിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+