യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ലത്തീന്‍ സമുദായം
കൊച്ചി:പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തെ ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗം തീരുമാനിച്ചു. സംവരണപ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളെ വഞ്ചിക്കുന്നതു കൊണ്ടാണ് ഈ തീരുമാനമെന്നും ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് എ.ജെയിംസ് ഫെര്‍ണാണ്ടസ് പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസുകളില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് സംവരണമെന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം പാലിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കിയിരുന്നതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ പരാജയത്തിനായി പ്രവര്‍ത്തിക്കാനാണ് ലത്തീന്‍ ക്രിസ്ത്യാനികളുടെ തീരുമാനമെന്നും ജെയിംസ് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications