മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചു പഠിക്കാന്‍ കേന്ദ്രസംഘം സെപ്തംബര്‍ 5ന് കേരളം സന്ദര്‍ശിക്കും.
കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സി.കെ.ചതോപാദ്ധ്യായയുടെ നേതൃത്വത്തിലാണ് സംഘമെത്തുക. കേന്ദ്ര സംഘത്തില്‍ കൃഷി, ധനം, ആസൂത്രണം, ഗ്രാമവികസനം, ഉപരിതല ഗതാഗതം, ജ-ലവിഭവം തുടങ്ങിയ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നുണ്ട്.
കേന്ദ്ര സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തുന്ന സംഘം ദുരിതാശ്വാസത്തിന് വേണ്ട ധനസഹായത്തിന്റെ തുകയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.
പ്രളയദുരിതാശ്വാസമായി കേന്ദ്രം 50 കോടി രൂപ കേരളത്തിന് ഇപ്പോള്‍ത്തന്നെ അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications