എന്‍സിഐക്ക് പുതിയ പേര് അനുവദിക്കുന്നതിലും പരാതി
ദില്ലി: കരുണാകരന്റെ പാര്‍ട്ടിക്ക് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്, ഇന്ദിര കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നീ പേരുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, അഭിഷേക് സിങ്വി എന്നിവര്‍ ആഗസ്ത് 29 തിങ്കളാഴ്ച കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. ഇതോടെ എന്‍സിഐക്ക് പുതിയ പേരനുവദിക്കുന്നതു സംബന്ധിച്ചുളള നടപടികള്‍ വൈകുമെന്നുറപ്പായി.
പാര്‍ട്ടി രജിസ്ട്രേഷന്‍ അനുവദിച്ചു കിട്ടുന്നതിനായി ടി.എം ജേക്കബ്ബ് തിങ്കളാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിഐ എന്ന പേരു റദ്ദാക്കിയ തീരുമാനം മൂന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്നെടുത്തതായതുകൊണ്ട് തുടര്‍തീരുമാനങ്ങളില്‍ രണ്ടു കമ്മീഷണര്‍മാരെങ്കിലും ഒപ്പു വയ്ക്കണമെന്നാണ് വ്യവസ്ഥ. മാത്രമല്ലാ, മൂന്നാമത്തെയാളെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും വേണം.
ജയ്പൂരിലായിരുന്ന തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചൗള തിങ്കളാഴ്ച വൈകീട്ടാണ് ദില്ലിയില്‍ എത്തിയത്. ഇപ്പോള്‍ ചെന്നൈയിലുളള തിരഞ്ഞെടുപ്പുകമ്മീഷണര്‍ ഗോപാലസ്വാമി സെപ്റ്റംബര്‍ മൂന്നിനേ ദില്ലിയില്‍ തിരിച്ചെത്തൂ.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം രജിസ്ട്രേഷന്‍ ലഭിച്ചാലും പാര്‍ട്ടിക്ക് ചിഹ്നം അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ കരുണാകരനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications