യുഡിഎഫിന് വോട്ടില്ല: വെള്ളാപ്പള്ളി
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യരുതെന്ന് യോഗാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇത് പറഞ്ഞത്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള യുഡിഎഫിന്റെ നീക്കവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നീതിനിഷേധവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ യോഗ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ല. യുഡിഎഫിന് വോട്ട് ചെയ്യരുതെന്നുള്ള തീരുമാനം യോഗ നേതൃത്വം യോഗാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications