കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം രാജിവയ്ക്കണം: ജയലളിത

  • By Staff
Google Oneindia Malayalam News

ദില്ലി: ഭാര്യയെ ഇന്‍കംടാക്സ് അഭിഭാഷകയായി ഹാജരാക്കിയ പ്രശ്നത്തില്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം രാജി വയ്ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.

ചിദംബരം സ്വമേധയാ രാജി വക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ ഈ ആവശ്യം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുമായി വ്യക്തിപരമായ കൂടിക്കാഴ്ചയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ജയലളിത പറഞ്ഞു.

ധനവകുപ്പിനു കീഴിലുള്ള ഇന്‍കംടാക്സ് വകുപ്പിന്റെ കേസ് തന്റെ അഭിഭാഷകയായ ഭാര്യയെ ഏല്‍പ്പിച്ചതിന് പ്രതിപക്ഷകക്ഷികള്‍ ചിദംബരത്തിന്റെ രാജിയാവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X