രാഷ്ട്രപതി ഭവനിലെ ജവാന്‍ വെടിയേറ്റു മരിച്ച നിലയില്‍
ദില്ലി: രാഷ്ട്രപതി ഭവനില്‍ കാവല്‍ നിന്നിരുന്ന സിഐഎസ്എഫ് ജവാനെ ഗേറ്റിനടുത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ഛത്തീസ്ഗഢ് സ്വദേശിയായി കൃഷ്ണകുമാറാ(29)ണ് മരിച്ചത്. ആഗസ്ത് 31 ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സ്വന്തം റിവോള്‍വറില്‍ നിന്നും നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിഐഎസ്എഫ് 81-ാം ബറ്റാലിയനിലെ അംഗമായിരുന്ന ഇയാള്‍ അവധിക്കു ശേഷം ചൊവ്വാഴ്ചയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇത് ആത്മഹത്യയാണെന്നു കരുതുന്നതായി ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനിത റോയ് പറഞ്ഞു. റിവോള്‍വറില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാവാനും സാധ്യതയുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷമേ കൂടുതലെന്തെങ്കിലും പറയുനാവൂയെന്നും അവര്‍ പറഞ്ഞു.
കുറച്ചു ദിവസം മുന്‍പ് കേന്ദ്രമന്ത്രി ദയാനിധി മാരന്റെ ഔദ്യോഗിക വസതിയില്‍ കാവല്‍ നിന്നിരുന്ന ഒരു ജവാനെ വ്യക്തിപരമായ വിരോധം കാരണം അവിടെത്തന്നെ കാവല്‍ജോലിക്കു നിയോഗിച്ചിരുന്ന മറ്റൊരു ജവാന്‍ സൈനികന്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications