ഹുറിയത്ത് നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചക്ക്
ദില്ലി: സമാധാനശ്രമങ്ങളുടെ ഭാഗമായി കശ്മീരിലെ ഹുറിയത്ത് സംഘടനയുടെ ചെയര്‍മാന്‍ മിര്‍വാസീസ് ഉമര്‍ ഫറൂഖിനെയും മററ് നേതാക്കളേയും പ്രധാനമന്ത്രി ചര്‍ച്ചക്കു ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിനായിരിക്കും ചര്‍ച്ച. പ്രധാനമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് സജ്ഞയ ബറുവാണ് ഇക്കാര്യം അറിയിച്ചത്.
ഇതാദ്യമായാണ് ഹുറിയത്തുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നത്. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഏതുസംഘടനകളുമായും സന്ധിസംഭാഷണം നടത്താന്‍ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. വിവിധ സംഘടനകളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
2004ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഹുറയിത്ത് നേതക്കാളുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications