Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോറെയില്‍, വിഴിഞ്ഞം പദ്ധതികള്‍ ബിഒടി മാതൃകയില്‍

തിരുവനന്തപുരം: കൊച്ചിന്‍ മെട്രോ റെയില്‍ പദ്ധതി, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവ ബിഒടി(ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ മെട്രോറെയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്റെ പഠനറിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു. 2239 കോടി രൂപയുടേതാണ് മെട്രോപദ്ധതി. ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയാല്‍ 20 ശതമാനം ഗ്രാന്റ് ലഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം തേടും. 4360 കോടി ചെലവു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതി മൂന്നുഘട്ടമായാവും നടപ്പാക്കുക. ഇതിനായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ രണ്ട് ദര്‍ഘാസുകള്‍ കിട്ടിയിട്ടുണ്ട്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ അഭിപ്രായസമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 15 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനായത് സര്‍ക്കാരിന്റെ നേട്ടമാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പ്രദേശിക വിഷയങ്ങളാണ് പ്രതിഫലിക്കുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നതില്‍ ആശങ്കയില്ല. തിരഞ്ഞെടുപ്പ് സമയത്തിന് നടത്തുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന് എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. ഇത് തുടരുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയമുണ്ടാകുമെന്ന് കരുതുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പദ്ധതിയില്ല.

കരുണാകരന്റെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രസ്താവിച്ച സിപിഎം തന്നെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സിപിഎം ഭയപ്പെടുന്നുവെന്നതിന്റെ ഏററവും വലിയ തെളിവാണിത്. കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ ചൈതന്യയാത്രയോടെയാണ് സിപിഎം നിലപാടില്‍ മാറ്റമുണ്ടായത്. എന്‍സിഐയുമായി സിപിഎം നീക്കുപോക്കുണ്ടാക്കുന്നതില്‍ ഇടതുകക്ഷികള്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+