കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തലല്ല: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ സര്‍ക്കാര്‍ ആഗസ്ത് 31 ബുധനാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തിരഞ്ഞെടുപ്പുഫലം സംസ്ഥാനഭരണത്തിനോടുളള ജനങ്ങളുടെ വിധിയെഴുത്തായി കാണാനാകില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുഫലം പോലെ തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്നും പറയാനാവില്ല. സംസ്ഥാന ചരിത്രത്തില്‍ മുന്‍പും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ ജയിക്കുകയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുകയും ചെയ്ത ചരിത്രമുണ്ടായിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേറുന്നതിനു മുന്‍പു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. ആ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് എല്‍ഡിഎഫായിരുന്നു. എന്നാല്‍ തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളും നേടി യുഡിഎഫ് അധികാരത്തിലെത്തി.

എന്‍സിഐയുമായി കൂട്ടുകെട്ടുണ്ടാക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിന് ആത്മവിശ്വസം നഷ്ടപ്പെടുന്നതിന്റെ തെളിവാണ്. യുഡിഎഫ് തകര്‍ന്നുവെന്നും മുങ്ങിത്തുടങ്ങുന്ന കപ്പലാണെന്നും മറ്റുമാണ് സിപിഎം വാദം. ഇങ്ങനെയുള്ള യുഡിഎഫിനെ നേരിടാന്‍ സിപിഎമ്മിന് കരുണാകരന്റെ പാര്‍ട്ടിയുടെ ആവശ്യമുണ്ടോയെന്ന ചോദ്യം ന്യായമാണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ യുഡിഎഫിനെ ഒറ്റക്ക് നേരിടാന്‍ സിപിഎം തയ്യാറാകണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയുമായി പോലും കൂട്ടുകെട്ടുണ്ടാക്കാന്‍ സിപിഎം മടിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X